ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി പരിതോഷ് നയ്യാ; എക്സൈസ് പിടിച്ചെടുത്തത് 1.26 കിലോഗ്രാം കഞ്ചാവ്
By : സ്വന്തം ലേഖകൻ
Update: 2025-09-03 13:57 GMT
കൊല്ലം: ചിന്നക്കടയിൽ 1.26 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. 37 വയസ്സുള്ള പരിതോഷ് നയ്യാ എന്നയാളാണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിപ്പെട്ടത്.
ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസ്, ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ശ്രീകുമാർ, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.