മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകൻ; ചങ്ങനാശേരി അതിരൂപതയിലെ മോൺ. ജോർജ് ജേക്കബ് കൂവക്കാട് സ്ഥാനിക മെത്രാപ്പൊലീത്തയായി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർ‌പാപ്പ

Update: 2024-10-25 15:51 GMT

ചങ്ങനാശേരി: സിറോ മലബാർ സഭയിലെ അംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് ജേക്കബ് കൂവക്കാടിനെ നിസിബിസ് കൽ‌ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി. ഫ്രാൻസിസ് മാർ‌പാപ്പയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് 3.30യ്ക്ക് ആയിരിന്നു പ്രഖ്യാപനം.

വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേസമയമായിരുന്നു പ്രഖ്യാപനം നടത്തിയത്. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. മോൺ. കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബർ 24ന് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി കത്തിഡ്രൽ ദേവാലയത്തിലും കർദിനാളായി വാഴിക്കുന്ന ചടങ്ങ് ഡിസംബർ ഏഴിന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിലും നടക്കുമെന്നും അറിയിച്ചു.

2021 മുതല്‍ തന്നെ ഫ്രാന്‍സിസ് മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുകയാണ്.

ഇപ്പോഴിതാ ഇന്ത്യയിൽനിന്ന് ഇതാദ്യമാണ് ഒരു വൈദികന്‍ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍ എന്ന വിശേഷണവും മോണ്‍. ജോര്‍ജ് കൂവക്കാടിന് സ്വന്തം. ഇതോടെ കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നായി ഉയർന്നിട്ടുണ്ട്.

Tags:    

Similar News