തമിഴ്നാട്ടില്‍ മോഷണവും കൊലപാതകവും പിടിച്ചു പറിയും നടത്തി നാടുവിട്ട സംഘം കേരളത്തില്‍; സമര്‍ഥമായി കുടുക്കി കമ്പംമെട്ട് പോലീസ്; പൊളിച്ചത് കേരളത്തില്‍ കൊള്ള നടത്താനുള്ള നീക്കം

തമിഴ്നാട്ടില്‍ മോഷണവും കൊലപാതകവും പിടിച്ചു പറിയും നടത്തി നാടുവിട്ട സംഘം കേരളത്തില്‍

Update: 2025-11-16 15:26 GMT

കമ്പംമെട്ട്: മോഷണവും കൊള്ളയും ലക്ഷ്യമിട്ട് കേരളത്തില്‍ തമ്പടിച്ച തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി സംഘം കമ്പംമെട്ട് പോലീസിന്റെ വലയിലായി. കൊലപാതകം, പിടിച്ചുപറി, മോഷണ കേസുകളില്‍ മുഖ്യപ്രതികളായ നാലുപേരെയാണ് സമര്‍ഥമായ നീക്കത്തിലൂടെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.

നിരവധി മോഷണ കേസുകളില്‍ പ്രതികളായ കൊസവപെട്ടി ഗണേശന്‍, കൂട്ടാളികളായ മധുര സ്വദേശി ഓ.ഗണേശന്‍, ഉസലാംപെട്ടി സ്വദേശികളായ സുകുമാര്‍ പാണ്ടി, ശിവകുമാര്‍ കെ എന്നിവരാണ് പിടിയിലായത്. സംഘത്തിന്റെ വരവ് കേരളത്തില്‍ വലിയ സുരക്ഷാ ഭീഷണിയാകുമായിരുന്നു. കഴിഞ്ഞ ഏഴിനാണ് സംഘം ഒമ്നി വാനില്‍ സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. വാഹനങ്ങളില്‍ കറങ്ങി നടന്ന് സ്ഥലങ്ങള്‍ കണ്ടെത്തി വന്‍ കവര്‍ച്ച നടത്താനായിരുന്നു ഇവരുടെ പ്ലാന്‍.

കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഊര്‍ജിതമായ വാഹന പരിശോധനയ്ക്കിടെയാണ് സംഘം കുടുങ്ങിയത്. പോലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് നാടു

നടുക്കിയ കൊടുംകുറ്റവാളികളാണ് അകത്തുള്ളതെന്ന് വ്യക്തമായത്. ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.

കൊലപാതകം, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഘം സഞ്ചരിച്ച ഒമ്നി വാന്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News