രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; വാഗമണ്ണിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; കൈയ്യോടെ പൊക്കി എക്സൈസ്

Update: 2025-11-16 17:09 GMT

ഇടുക്കി: ഇടുക്കി വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് വലയിൽ കുടുങ്ങിയത്.

വാഗമൺ കേന്ദീകിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. 

Tags:    

Similar News