മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന്റെ ചെറുവിരല്‍ തെരുവുനായ കടിച്ചെടുത്തു; പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍

Update: 2026-02-24 11:01 GMT

പാലക്കാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്റെ വലതുകൈയിലെ ചെറുവിരല്‍ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെയും രേവതിയുടെയും മകന്‍ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. രേവതിയുടെ അച്ഛന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം വരാന്തയില്‍ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രക്തംവാര്‍ന്ന കൈയുമായി കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പ്രതിരോധ വാക്‌സിന്‍ നല്‍കി 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിരലിന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Similar News