ക്ഷേത്ര നടയിൽ വരവറിയിച്ച പെരുമാൾ സാമി; കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം; അപൂർവ നിമിഷത്തിന് സാക്ഷിയായി ആയിരങ്ങൾ
By : സ്വന്തം ലേഖകൻ
Update: 2025-11-16 15:13 GMT
പാലക്കാട്: പുരാതനമായ കൽപ്പാത്തി അഗ്രഹാരത്തെ ഭക്തിസാന്ദ്രമാക്കി പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം. ദേവരഥ സംഗമം കാണാനും പുണ്യത്തിൽ പങ്കുചേരാനുമായി ആയിരക്കണക്കിന് ഭക്തരാണ് ഇത്തവണയും കൽപ്പാത്തിയിലെത്തിയത്.
തൃസന്ധ്യയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ അഞ്ച് ദേവരഥങ്ങളുടെ സംഗമമാണ് നടന്നത്. വിശ്വനാഥ സ്വാമിയുടെ തേരുമായി ചേർന്ന് മുരുകൻ, ഗണപതി, പഴ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി എന്നീ ദേവന്മാരുടെ രഥങ്ങളും അണിനിരന്നു. വേദമന്ത്രജപങ്ങളാൽ മുഖരിതമായ അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങൾ എഴുന്നള്ളുന്നത് അതീവ വിസ്മയകരമായ കാഴ്ചയായിരുന്നു.
ദേവന്മാരുടെ തേരുകൾ തൊട്ടുവണങ്ങാനും രഥങ്ങൾ വലിക്കാനും വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്.