അങ്കണവാടിയിലേക്ക് നടന്നു പോകുന്നത് ശ്രദ്ധിച്ചു; പിന്നാലെ തടഞ്ഞുനിർത്തി ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; തടയാൻ ശ്രമിച്ചപ്പോൾ അടിച്ചു വീഴ്ത്തി ക്രൂരത; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-25 13:45 GMT
കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നതായി വിവരങ്ങൾ. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്. അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം നടന്നത്.
മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഉഷയെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലയുടെ പകുതി ഭാഗമാണ് കള്ളൻ പൊട്ടിച്ചെടുത്തത്.