ഹാദിയയുടെ രണ്ടാം വിവാഹ ശേഷവും മകളെ കാണാനാകാത്ത ദുഃഖം പങ്കുവെച്ച അമ്മ; മകളെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞ അമ്മ; ഹാദിയയുടെ മാതാവ് അന്തരിച്ചു; പൊന്നമ്മയുടെ മടക്കം വേദനയാകുമ്പോള്‍
വൈക്കം: ഹാദിയയുടെ മാതാവ് പൊന്നമ്മ അന്തരിച്ചു. വൈക്കം ടി.വി പുരം സ്വദേശിനിയാണ്. അശോകന്‍- പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില അശോകന്‍. പിന്നീട് ഹാദിയയായി മാറി. ഹാദിയയുടെ മതംമാറ്റവും വിവാഹവുമെല്ലാം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. പിതാവ് അശോകന്റെ സുപ്രീംകോടതി വരെ എത്തി നിന്ന നിയമപോരാട്ടവും വലിയ വാര്‍ത്തയായിരുന്നു.
25 വയസുകാരിയായ ഹോമിയോപതി ഡോക്ടറെ മതം മാറ്റി ഹാദിയയാക്കിയതും തുടര്‍ന്ന് നടന്ന വിവാഹ സംബന്ധമായ നടപടികളുമായും ബന്ധപ്പെട്ട് നിലനില്‍ക്കുന്നതാണ് ഹാദിയ കേസ്. പിഎഫ്‌ഐയുടെ നിരോധനത്തിന് പോലും ഈ കേസ് ചര്‍ച്ചയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അഖിലയുടെ അമ്മ അവസാനമായി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.. ഹാദിയയുടെ രണ്ടാം വിവാഹശേഷമായിരുന്നു അത്. മകളെ കാണാനത്ത ദുഃഖമാണ് അവര്‍ അന്നും പങ്കുവെച്ചത് മകളെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പൊന്നമ്മ പറഞ്ഞിരുന്നു.