പന്നി ബൈക്കിനു മുന്നിലേക്കു ചാടി; ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
പന്നി ബൈക്കിനു മുന്നിലേക്കു ചാടി; വിദ്യാര്‍ത്ഥിക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-12-05 04:08 GMT
അങ്ങാടിപ്പുറം: തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിനു മുന്നിലേക്കു ചാടി അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം. രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്നി ഇടിച്ചുകയറിയത്. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു.
ഈ ഭാഗത്ത് പന്നിശല്യം കൃഷിക്കാര്‍ക്കും മനുഷ്യജീവനും അപകടഭീഷണിയായെന്ന് പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി അങ്ങാടിപ്പുറം ടൗണില്‍ പന്നിയെ കണ്ടെത്തിയത് ജനങ്ങളില്‍ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിരുന്നു.
അങ്ങാടിപ്പുറം-വളാഞ്ചേരി റോഡില്‍ കോട്ടപ്പറമ്പ് എല്‍പി സ്കൂളിനു സമീപമാണ് പന്നി റോഡിലൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടത്. പന്നിശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.