പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം; കൊട്ടാരക്കരയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; മറ്റ് ആണ്‍കുട്ടികളെയും പീഡിപ്പിച്ചതായി വിവരം; കൂടുതല്‍ അന്വേഷണത്തിന് പോലീസ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം; കൊട്ടാരക്കരയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Update: 2026-03-15 14:38 GMT

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിള്‍ വയലരികത്ത് വീട്ടില്‍ മുഹമ്മദ് അനസ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം

ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് ശേഷം ഇവിടെ നിന്ന് മാറിപ്പോയ പ്രതി കൊല്ലം ജില്ലയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. അവിടെ നിന്നാണ് അറസ്റ്റ്.

കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ കൗണ്‍സിലിങിന് ഹാജരാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പ്രതി വേറെയും നിരവധി കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നുവെന്ന് പോലീസ് അറിയിച്ചു.

കൊട്ടാരക്കര ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നിര്‍ദ്ദേശാനുസരണം പൂയപ്പള്ളി ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. രജനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റിജു, ബിനീഷ്, സി.പി.ഓ വിപിന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News