'കുട എടുക്കാൻ മറക്കല്ലേ...'; സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മുന്നറിയിപ്പ് നൽകി അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-08-24 15:02 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ മഴ കനാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ മഴയുടെ ശക്തി വർധിക്കുമെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ കാരണമാകും. ഇതിന്റെ ഭാഗമായി 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ വിവിധ ജില്ലകളിൽ ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്. ശക്തമായ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.