സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണത്തിനും സാധ്യത;കേരളാ തീരത്ത് ഇന്ന് റെഡ് അലേര്‍ട്ട്: തുലാ വര്‍ഷത്തിന് 17 മുതല്‍ തുടക്കമാകും
സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത. ഈ സാഹചര്യത്തില്‍ കേരളാ തീരത്ത് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി വരെയാണ് മുന്നറിയിപ്പ്. രണ്ട് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.ിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. അതേസമയം കേരളത്തില്‍ തുലാവര്‍ഷത്തിനു 17ന് തുടക്കമായേക്കും. ഇത്തവണ പതിവില്‍ കൂടുതല്‍ മഴ ലഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തുലാവര്‍ഷം തുടങ്ങി ആദ്യ രണ്ട് ആഴ്ചകളില്‍ മഴയുടെ തോത് കുറവായിരിക്കും. പിന്നീടു ശക്തി പ്രാപിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 303 മില്ലിമീറ്റര്‍ മഴയാണു പ്രതീക്ഷിക്കുന്നത്. സീസണില്‍ താപനില വര്‍ധിക്കാനും ഇടയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ണ്‍സൂണില്‍ സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെക്കാള്‍ 13% മഴയുടെ കുറവുണ്ടായി. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. കേരള തീരത്ത് 0.6 മുതല്‍ 1.5 മീറ്റര്‍ വരെയും കന്യാകുമാരി, തെരുനെല്‍വേലി തീരങ്ങളില്‍ 1.2 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത . നാളെ മുതല്‍ 18 വരെ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.