തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയില്‍ മാറ്റം; അവധി ബാധകം തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മാത്രമെന്ന് കളക്ടര്‍
അവധി ബാധകം തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മാത്രമെന്ന് കളക്ടര്‍
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയില്‍ മാറ്റം. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ നാളെ (ജൂണ്‍ 28) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചതാണ് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി എന്ന രീതിയില്‍ പ്രചരിച്ചത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ നിന്ന് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കളക്ടറുടെ കുറിപ്പ്
സ്‌കൂള്‍ അവധി സംബന്ധിച്ച് വ്യക്തത
തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ നാളെ (ജൂണ്‍ 28) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചതാണ് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി എന്ന രീതിയില്‍ പ്രചരിച്ചത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ നിന്ന് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല.