വാടക വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ പൊതിരെ തല്ലി; കലി കയറി സ്കൂട്ടറിനെ തീയിട്ടു; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2026-01-04 09:01 GMT

അടൂർ: ഭർത്താവിന്റെ നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വരുന്ന സ്ത്രീയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഭർത്താവ് പിടിയിൽ. യുവതി താമസിക്കുന്ന വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ പ്രിൻസ് സാമുവേൽ (49) ആണ് അറസ്റ്റിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു.

നേരത്തെയും ഭാര്യയെ മുമ്പും ദേഹോപദ്രവമേല്പിച്ചന് പ്രതിയ്ക്കെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. ഈ കേസുകൾ നിലവിലിരിക്കെയാണ് പ്രിൻസ് സാമുവേൽ കഴിഞ്ഞ ദിവസം ഭാര്യയുടെ ഉടമസ്ഥതയിലുളള സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനും മൊഴി പ്രകാരം കേസെടുത്ത പൊലീസ് വെളുപ്പിന് ഒരു മണിയോട് കൂടി പ്രതിയെ ഇളമണ്ണൂർ തോട്ടപ്പാലം എന്ന സ്ഥലത്ത് നിന്നും പിടികൂടി. 

Tags:    

Similar News