പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

Update: 2024-11-11 04:29 GMT

ചെങ്ങന്നൂര്‍: പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനംചെയ്തു പണം തട്ടിയ ആള്‍ പിടിയില്‍. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനില്‍ വി. ബിജു(40)വിനെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കൊഴുവല്ലൂര്‍ സ്വദേശി ഉല്ലാസാണ് തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനംചെയ്ത് ഉല്ലാസില്‍ നിന്നും 1.30 ലക്ഷം രൂപ വാങ്ങിയശേഷം ഇയാള്‍ മുങ്ങുക ആയിരുന്നു. സമാനരീതിയില്‍ മറ്റു പലരില്‍നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നാണു വിവരം.

ഒരു മന്ത്രിയുമായും പേഴ്‌സണല്‍ സ്റ്റാഫുമായും ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പോലീസ് പറഞ്ഞു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവിടത്തെ സ്റ്റേഷന്‍പരിധിയില്‍ രണ്ടു തട്ടിപ്പുകേസുണ്ട്. ടി.വി. ചാനലിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി കബളിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് യു ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്‍. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ. എ.സി. വിപിന്‍, എസ്.ഐ. എസ്. പ്രദീപ്, സി.പി.ഒ. ജിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags:    

Similar News