കാറില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി ജോസഫൈന്‍; 70 ദിവസം കൊണ്ട് സഞ്ചരിച്ചത് 19 സംസ്ഥാനങ്ങളിലം മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും: പിന്നിട്ടത് 14,277 കിലോമീറ്റര്‍

കാറില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി ജോസഫൈന്‍

Update: 2025-01-03 02:18 GMT

തൃശ്ശൂരില്‍നിന്നും ഒറ്റയ്ക്ക് ഇന്ത്യ കാണാനിറങ്ങി ജോസഫൈന്‍. 19 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടായിരുന്നു ജോസഫൈന്റെ യാത്ര. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിംഗ് ലായിലേക്കായിരുന്നു ഒറ്റയ്ക്ക് കാറോടിച്ചത്. ഒക്ടോബര്‍ രണ്ടിന് സ്വന്തം കാറിലാണ് തൃശ്ശൂരില്‍നിന്ന് യാത്ര തുടങ്ങിയത്. 19,024 അടി ഉയരെയുള്ള ഉംലിംഗ് ലായില്‍നിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ യാത്ര 70 ദിവസം പിന്നിട്ടിരുന്നു.

14,277 കിലോമീറ്ററാണ് ജോസഫൈന്‍ സഞ്ചരിച്ചത്. ബൈക്കിലും കാറിലുമെല്ലാം ലഡാക്കില്‍ മുന്‍പ് പോയ പരിചയമാണ് 46-കാരിയായ ജോസഫൈന് ഇത്തവണത്തെ യാത്രയ്ക്ക് പ്രേരണയായത്. ചേറൂരിലെ ഇസ്‌കോണ്‍ പാരഡൈസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കവലക്കാട്ട് വീട്ടില്‍ ജോസഫൈന്‍ ജോസ് സൈക്കോളജിയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷം തൃശ്ശൂരിലെ കലാലയ അധ്യാപികയായിരുന്നു. അതിനുശേഷം 19 വര്‍ഷം ഷെയര്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസിന്റെ നാഷണല്‍ ഹെഡ് ആയി മുംൈബയിലായിരുന്നു.

അമ്മ ബ്ലൂമിക്ക് അസുഖം ബാധിച്ചതോടെ ജോലി വിട്ട് നാട്ടിലെത്തി. പിന്നീടാണ് ദൂരെ യാത്രകള്‍ തുടങ്ങിയത്. പുതിയ കാറിന്റെ സര്‍വീസെല്ലാം യാത്രയിടങ്ങളില്‍ നടത്തി. അമൃതസറിലേക്കുള്ള യാത്രയില്‍ ഒരു ദിവസം 750 കിലോമീറ്റര്‍ കാറോടിച്ചു. ഒഡിഷയിലെ ചില്‍ക്കയിലെത്തിയപ്പോള്‍ ബൈക്കില്‍ സംഘം ചേര്‍ന്നെത്തിയവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കുരുമുളക് സ്പ്രേയും കുറുവടിയും ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. രാവിലെ അഞ്ചിന് തുടങ്ങി വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു ഡ്രൈവിങ്.

Tags:    

Similar News