തിരുവല്ലയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ മൊബൈല്‍ ഫോണ്‍ തകരാറിലായതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Update: 2026-02-09 04:28 GMT

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ തലയാര്‍ മട്ടയ്ക്കല്‍ വീട്ടില്‍ അനില്‍ ജോസിന്റെ മകന്‍ ആരോണ്‍ അനില്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ആരോണിന്റെ മൊബൈല്‍ ഫോണ്‍ തകരാറിലായതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് റിപ്പോര്‍ട്ട്

തമിഴ്‌നാട്ടിലെ നഴ്‌സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു 19കാരനായ ആരോണ്‍. നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോണ്‍ കഴിഞ്ഞ രണ്ടു ദിവസമായി തകരാറില്‍ ആയിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

തിരുവല്ല പോലീസ് എത്തി മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് മകളുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി കാനഡയില്‍ ആണ് ഉള്ളത്.


Tags:    

Similar News