തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍
തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചു. യുവാവിന്റെ പിന്നില്‍ ഇരുന്നിരുന്ന അമ്മയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യനാട് പള്ളിവേട്ട പത്മവിലാസത്തില്‍ ഗോപന്റെയും സജിതാ റാണിയുടെയും മകന്‍ അതുല്‍ കൃഷ്ണന്‍ (21) ആണ് മരിച്ചത്.
അതുലും അമ്മയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുക ആയിരുന്നു. കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ നക്രാംചിറയ്ക്കടുത്തുള്ള വളവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്.
അതുലും അമ്മയും സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.