ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; മാവേലി എക്സ്പ്രസ്സില്‍ ടിടിഇക്ക് നേരെ അതിക്രമം; മട്ടാഞ്ചേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍
മാവേലി എക്സ്പ്രസ്സില്‍ ടിടിഇക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-02-09 04:40 GMT
ആലപ്പുഴ: തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസ്സില്‍ ടിടിഇക്ക് നേരെ യാത്രക്കാരന്റെ അതിക്രമം. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് ടിടിഇയെ ആക്രമിച്ചത്. സംഭവത്തില്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെ (24) പോലിസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു ടിടിഇയ്ക്ക് നേരെ അതിക്രമം നടന്നത്.
ഇന്നലെ രാത്രി മാവേലി എക്സ്പ്രസ്സ് ആലപ്പുഴ തുറവൂര്‍ പിന്നിട്ട സമയത്തായിരുന്നു സംഭവം. ട്രെയിനിന് ഉള്ളില്‍ വച്ച് ടി ടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. അക്രമം തടയാന്‍ എത്തിയ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതി അതിക്രമം നടത്തി. അക്രമിയെ എറണാകുളം റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യലഹരിയില്‍ എന്ന് പോലീസ് അറിയിച്ചു.