സര്‍വീസ് കരാര്‍ ഉണ്ടായിട്ടും വാട്ടര്‍ പ്യുറിഫയര്‍ റിപ്പയര്‍ ചെയ്ത് നല്‍കിയില്ല; 30,000/ രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടത

സര്‍വീസ് കരാര്‍ ഉണ്ടായിട്ടും വാട്ടര്‍ പ്യുറിഫയര്‍ റിപ്പയര്‍ ചെയ്ത് നല്‍കിയില്ല

Update: 2025-06-05 14:07 GMT

കൊച്ചി: സര്‍വീസ് കരാര്‍ (AMC) ഉണ്ടായിരുന്നിട്ടും കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന വാട്ടര്‍ പ്യുരിഫയര്‍ റിപ്പയര്‍ ചെയ്യാത്തത് സേവനത്തിലെ ന്യൂനതയാണെന്ന ഉപഭോക്താവിന്റെ പരാതിയില്‍ നഷ്ട പരിഹാരവും കോടതി ചെലവും നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

യൂറേക്ക ഫോര്‍ബ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ എറണാകുളം, കോതമംഗലം സ്വദേശി അജീഷ് കെ. ജോണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

കുടിവെള്ളം ശുദ്ധികരണത്തിനുള്ള 'ഡോ. ആക്വാഗാര്‍ഡ് മാഗ്നാ യു.വി' വാട്ടര്‍ പ്യൂരിഫയര്‍ന്റെ വാര്‍ഷിക സര്‍വീസ് കരാര്‍ (AMC) പൂര്‍ണമായി പാലിക്കാതിരുന്നതും, ഉപഭോക്താവിന്റെ പരാതികള്‍ അവഗണിച്ചതും മൂലം Eureka Forbes Ltd. കമ്പനി ഉപഭോക്തൃ അവകാശലംഘനമാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

ഉപഭോക്താവിന് സേവനം നിഷേധിച്ചതും, പരാതികള്‍ക്ക് മറുപടി നല്‍കാതിരുന്നതും, സര്‍വ്വീസ് റദ്ദാക്കിയതും അന്യായമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഉപഭോക്താവിന് ഉണ്ടായ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് 25,000/- രൂപയും കൂടാതെ 5,000/- രൂപ കോടതി ചെലവായും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി.

Tags:    

Similar News