അങ്കമാലിയിൽ ബാറിൽ വെച്ച് കൊലപാതക ശ്രമം; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; കാപ്പ ചുമത്തി ജയിലിൽ അടച്ചു

Update: 2024-10-30 13:38 GMT

അങ്കമാലി: കറുകുറ്റി ബാറിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി. ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. അങ്കമാലി കറുകുറ്റി പുത്തൻ പുരയ്ക്കൽ വീട്ടിൽ റിധിൻ ബേബിയെയാണ് (26) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷാണ് നടപടിക്ക് ഉത്തരവിട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് ബാറിൽ വെച്ച് കൊലപാതക ശ്രമമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പിടിയിലായ പ്രതി അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം, മയക്ക് മരുന്ന് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. അങ്കമാലി പോലീസ് ഇൻസ്പെക്ടർ ആർ.വി. അരുകുമാറിൻ്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News