'ആശ്വാസ പെയ്ത്ത്..'; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ ശക്തമായ മഴ; കാറ്റിനും സാധ്യത; മൂന്ന് ദിവസം ജാഗ്രത വേണം; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
By : സ്വന്തം ലേഖകൻ
Update: 2025-03-21 14:33 GMT
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്രകലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നൽ അപകടകാരികളാണെന്നും കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.