സംസ്ഥാനത്ത് വരും മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ വകുപ്പ്
By : സ്വന്തം ലേഖകൻ
Update: 2025-05-02 15:20 GMT
തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. തലസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഇപ്പോഴിതാ, വരും മണിക്കൂറുകളിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ശക്തമായ മഴക്കാണ് സാധ്യത.
തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം / ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് വ്യക്തമാക്കി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.