വന്യമൃഗശല്യം: കോതമംഗലത്തെ പ്രത്യേക സോണായി കണ്ട് തുടര്‍നടപടി; സോളാര്‍ തൂക്കുവേലിക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് വനം മന്ത്രി
വന്യമൃഗശല്യം: കോതമംഗലത്തെ പ്രത്യേക സോണായി കണ്ട് തുടര്‍നടപടി
കോതമംഗലം : വന്യമൃഗശല്യം നേരിടുന്ന കോതമംഗലത്തെ പ്രത്യേക സോണായി കണ്ട് അടിയന്തരമായി തുടര്‍നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ജനങ്ങള്‍ വന്യമൃഗ ശല്യംകൊണ്ട് നേരിടുന്ന ജീവിതദുരിതങ്ങളാണ് ഒന്പതര വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ നിയമസഭയില്‍ ഉന്നയിച്ചതെന്ന് സബ്മിഷന് ആമുഖമായി എംഎല്‍എ പറഞ്ഞു.
കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന,- കോട്ടപ്പടി പഞ്ചായത്തുകളെയും, പെരുമ്പാവൂര്‍ മണ്ഡലത്തിലെ വേങ്ങൂര്‍ പഞ്ചായത്തിലെയും വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള 30 കി.മീ തൂക്കുവേലിയുടെ നിര്‍മ്മാണം വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തീകരിക്കണമെന്നും വേലി കടന്നു പോകുന്ന പ്രദേശങ്ങളില്‍ ആവശ്യമായ വീതിയില്‍ മരങ്ങള്‍ പൂര്‍ണമായും മുറിച്ചു മാറ്റണമെന്നും വന്യമൃഗശല്യം രൂക്ഷമായ മണ്ഡലത്തിലെ കൂടുതല്‍ പ്രദേശങ്ങളില്‍ കിടങ്ങു നിര്‍മിക്കണമെന്നും നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളായി മുഖ്യവനപാലകന്‍ ചര്‍ച്ചചെയ്ത് നിര്‍ദേശങ്ങള്‍ പരിശോധിച്ച് അടിയന്തരമായി നടപ്പാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വേട്ടാമ്പാറ മുതല്‍ വാവേലി വരെ കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ അടങ്കല്‍ പ്രകാരമുള്ള ജോലികള്‍ അവരുടെ മേല്‍ നോട്ടത്തില്‍ കാര്യക്ഷമമായി പുരോഗമിക്കുകയാണ്.
സോളാര്‍ തൂക്കുവേലിക്ക് ഭീഷണിയായി നില്‍ക്കുന്ന അക്കേഷ്യ ഉള്‍പ്പെടെ 9000 മൃദുമരങ്ങളില്‍ 3344 എണ്ണം ലേലത്തില്‍ വിറ്റുപോയി. ബാക്കി മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളായി മുഖ്യവനപാലകന്‍ ചര്‍ച്ചചെയ്ത് നിര്‍ദേശങ്ങള്‍ പരിശോധിച്ച് അടിയന്തരമായി നടപ്പാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.