മുന്‍ ഉദുമ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന് കണ്ണൂരിന്റെ യാത്രാമൊഴി

വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ അന്ത്യാ ജ്ഞലിയര്‍പ്പിച്ചു.

Update: 2024-09-26 09:55 GMT

കണ്ണൂര്‍ :അന്തരിച്ച ഉദുമ മുന്‍ എം.എല്‍.എ കെ പി കുഞ്ഞിക്കണ്ണന്റെ മൃതദേഹം കണ്ണൂര്‍ ഡി.സി.സിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ അന്ത്യാ ജ്ഞലിയര്‍പ്പിച്ചു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ (76) ന്റെ മൃതദേഹം കണ്ണൂര്‍ ഡി.സി.സിയില്‍ വ്യാഴാഴ്ച്ച രാവിലെ 10.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനത്തിന് വച്ചത്.. നിരവധി നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഡി.സി. സി ഓഫീസിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,നേതാക്കളായ അജയ് തറയില്‍, ഡി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മേയര്‍ മുസ്ലിഹ് മഠത്തില്‍, മാര്‍ട്ടിന്‍ ജോര്‍ജ്,സി.പി.എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാജന്‍ ടി.വി രാജേഷ് തുടങ്ങിയവര്‍ അന്ത്യാ ജ്ഞലിയര്‍പ്പിച്ചി..

കഴിഞ്ഞ ഏഴിന് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച വാഹനം കണ്ണൂരില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം സ്ഭവിച്ചത്. ദീര്‍ഘനാള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കെ കരുണാകരര്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കരുണാകരന്റെ അതിവിശ്വസ്തനായിരുന്നു കുഞ്ഞിക്കണ്ണന്‍.

കണ്ണൂര്‍ ഡിസിസിയിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം പയ്യന്നൂരിലേ വീട്ടിലേക്ക് കൊണ്ടുപോയി. പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാളെ രാവിലെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Tags:    

Similar News