വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യം; കിണറ്റിൽ വീണ നിലയിലൊരു 'അജ്ഞാത ജീവി'; പരിശോധനയിൽ പതിഞ്ഞത്; കൂട്ടിലാക്കുമെന്ന് അധികൃതർ

Update: 2025-10-18 08:47 GMT

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവിൽ 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കിണറ്റിൽ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇത് സംബന്ധിച്ച വ്യക്തത വന്നത്.

കഴിഞ്ഞ ദിവസം കുര്യനാശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ അജ്ഞാത ജീവി വീണതായി പ്രചാരണമുണ്ടായിരുന്നു. കിണറ്റിൽ ഒരു ഗുഹയുണ്ടെന്നും, ഇതിലേക്ക് ജീവി കയറിപ്പോയതാകാം എന്നും സംശയിക്കപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിഎഫ്ഒ സംഘം കിണറ്റിൽ ക്യാമറയിറക്കി പരിശോധന നടത്തിയെങ്കിലും തുടക്കത്തിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ, ഇന്ന് വനംവകുപ്പിന്റെ ക്യാമറയിൽ പുലിയുടെ സാന്നിധ്യം പതിഞ്ഞതോടെ ആശങ്ക വർധിച്ചു.

Tags:    

Similar News