തെന്നല ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച നേതാവ്: അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദന്‍

തെന്നല ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച നേതാവ്: അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദന്‍

Update: 2025-06-06 08:47 GMT

തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചനം രേഖപ്പെടുത്തി. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച് നിയമസഭാംഗം, രാജ്യസഭാംഗം, കെപിസിസി പ്രസിഡന്റ് എന്നീ നിലകളിലേയ്‌ക്കെല്ലാം വളര്‍ന്ന തെന്നല ബാലകൃഷ്ണപിള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നെന്നും എം വി ?ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മികച്ച സഹകാരിയെന്ന നിലയിലും സംസ്ഥാനത്ത് അദ്ദേഹം ശ്രദ്ധേയനായി. ലളിതമായ പ്രവര്‍ത്തന ശൈലിയും ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച ജീവിതരീതിയും കൈമുതലാക്കി എല്ലാവര്‍ക്കും സ്വീകാര്യനായി മാറാന്‍ സാധിച്ച നേതാവായിരുന്നു തെന്നല ബാലകൃഷ്ണപ്പിള്ള. ജീവിതത്തിലുടനീളം ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്തുടരുന്നതില്‍ അദ്ദേഹം ശ്രദ്ധപുലര്‍ത്തി. തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണം കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും എം വി ഗോവിന്ദന്‍ അറിയിച്ചു.

Tags:    

Similar News