പെണ്‍കുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പോലീസുകാരന്റെ നെഞ്ചില്‍ ഇടിച്ച് 52കാരന്‍; എബി എബ്രഹാമിനെതിരെ കേസെടുത്ത് പോലീസ
പോലീസുകാരന്റെ നെഞ്ചില്‍ ഇടിച്ച് 52കാരന്‍
കോഴിക്കോട്: പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്‌കന്‍ പൊലീസിനെ ആക്രമിച്ച കേസില്‍ പിടിയിലായി. കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസ് വില്ലയില്‍ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാളെ എലത്തൂര്‍ പൊലീസ് വിളിച്ചുവരുത്തിയിരുന്നു.
സ്റ്റേഷനില്‍ വച്ച് ഇയാള്‍ പരാതിക്കാരിയുമായി തര്‍ക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിനെ ഇയാള്‍ പിടിച്ചു തള്ളി നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചു. അക്രമം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രൂപേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സനോജ്, മിഥുന്‍ എന്നീ പൊലീസുകാര്‍ക്ക് നേരെയും അക്രമം നടത്തി.
സ്റ്റേഷന്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.