ലോഡ്ജ് മുറി ബുക്ക് ചെയ്തു; പിന്നാലെ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം; സംഭവം പാലക്കാട്

Update: 2025-06-18 14:59 GMT

പാലക്കാട്‌: മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ ആണ് സംഭവം നടന്നത്. പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃത്താല കൂറ്റനാട് കൊടലിൽ വീട്ടിൽ വേണുഗോപാലാണ് (58) മരിച്ചത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. ആത്മഹത്യയെന്നാണ് നിഗമനം.

Tags:    

Similar News