ഈ ഫോട്ടോയില്‍ കാണുന്ന തോമസിനെ വെള്ളിയാഴ്ച്ച മുതല്‍ കാണ്മാനില്ല; കണ്ടെത്താന്‍ സഹായം അഭ്യാര്‍ഥിച്ചു കുടുംബവും സുഹൃത്തുക്കളും

ഈ ഫോട്ടോയില്‍ കാണുന്ന തോമസിനെ വെള്ളിയാഴ്ച്ച മുതല്‍ കാണ്മാനില്ല

Update: 2025-03-23 14:33 GMT

കാഞ്ഞിരപ്പള്ളി: ഈ ഫോട്ടോയില്‍ കാണുന്ന തോമസിനെ( ടോമി) കാണാനില്ല. 62 വയസുകാരനായ തോമസിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതലാണ് കാണാതായത്. ചിത്രത്തില്‍ കാണുന്നയാളെ എവിടെ വെച്ചെങ്കിലും കണ്ടുകിട്ടുന്നവര്‍ 9847318953 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയില്‍ കുളപ്പുറം മുതല്‍ കൂവപ്പള്ളി കവല വരെ വാഹനത്തില്‍ യാത്ര ചെയ്തവര്‍ വാഹനത്തില്‍ ഡാഷ് കാം ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ പരിശോധിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. 4 മണി മുതല്‍ 6 മണി വരെ ഉള്ള സമയത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചു ടോമിയെ കാണുന്നുണ്ടോ എന്ന് പരിശോധിക്കണെന്നും അഭ്യര്‍ഥിക്കുന്നു.

തോമസിനെ കാണാത്ത കടുത്ത വിഷമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. നാട്ടുകാരുടെ നേതൃത്വത്തില്‍ ആളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9847318953

Tags:    

Similar News