കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ രണ്ടിടത്ത് മെറ്റല്ക്കഷണം വെച്ചതായി കണ്ടെത്തി; അന്വേണം
കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ രണ്ടിടത്ത് മെറ്റല്ക്കഷണം വെച്ചതായി കണ്ടെത്തി; അന്വേണം
By : സ്വന്തം ലേഖകൻ
Update: 2024-11-11 01:24 GMT
കൊല്ലം: കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ രണ്ടിടത്ത് മെറ്റല്ക്കഷണം വെച്ചിരുന്നതായി റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. കുരാ സ്റ്റേഷനും കൊട്ടാരക്കരയ്ക്കും ഇടയിലാണ് ഞായറാഴ്ച രാത്രി പൊടിഞ്ഞ മെറ്റല്‍ കണ്ടത്.
പുനലൂര്‍-മധുര തീവണ്ടി കടന്നുപോകുമ്പോള്‍ ട്രാക്കില്‍ അസാധാരണ ശബ്ദം ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തീവണ്ടിയാത്രയ്ക്ക് തടസ്സം നേരിട്ടില്ല. ഉദ്യോഗസ്ഥര്‍ ട്രാക്ക് പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ലൈനില്‍ പാകിയിരുന്ന മെറ്റലാണ് പാളത്തിലും സമീപത്തും പൊടിഞ്ഞനിലയില്‍ കണ്ടത്. കുട്ടികളാരെങ്കിലും െവച്ചതാകാമെന്നാണ് സംശയം. സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യമില്ലെന്നും അന്വേഷണം നടക്കുന്നതായും െറയില്‍വേ അധികൃതര്‍ അറിയിച്ചു.