പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള കുടിശിക 110 കോടി; മുഴുവന്‍ തുകയും അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്ന് മന്ത്രി കേളു
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള കുടിശിക 110 കോടി
തിരുവനന്തപുരം: പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ആകെ 110 കോടി രൂപ കുടിശിക വിതരണം ചെയ്യാനുണ്ടെന്ന് മന്ത്രി ഒ.ആര്‍ കേളു. 2022-23 വര്‍ഷം 1.50 കോടി രൂപയുമാണ് 2023-24 വര്‍ഷത്തെ കുടിശിക ഇനത്തില്‍ 108.50 കോടി രൂപയുമാണ് വിതരണം ചെയ്യുനുള്ളതെന്ന് എ.പി. അനില്‍ കുമാറിന് നിയമസഭയില്‍ മന്ത്രി രേഖാമൂലം മറുപടി നല്‍കി.
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ 2022-23, 2023- 24 അധ്യയന വര്‍ഷങ്ങളിലെ അപ്രൂവല്‍ ലഭിച്ച ഇ- ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകള്‍ 2024-25 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ ലഭ്യമായ 223 കോടി രൂപ പൂര്‍ണമായും വിനിയോഗിച്ചു കുടിശിക വിതരണം ചെയ്തിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് ഇനത്തിലെ കടിശ്ശിക പൂര്‍ത്തീകരിക്കുന്നതിനായി ശീര്‍ഷകത്തില്‍ അധിക വിതരണം ബന്ധപ്പെട്ട വകയിരുത്തി ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2023-24 വരെ 18.29 കോടി രൂപ കുടിശികയുണ്ട്. കുടിശിക അടക്കമുള്ള മുഴുവന്‍ തുകയും അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.