കട്ടപ്പനയിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി; കാണാതായത് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ; ദുരൂഹത

Update: 2024-09-26 09:34 GMT


കട്ടപ്പന: കട്ടപ്പനയിൽ കഴിഞ്ഞ അഞ്ച് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിന് പിന്നിലുള്ള കുളത്തിൽ നിന്നും കണ്ടെത്തി. കുന്നുംപുറത്ത് കെ.എൻ. ജിജിയുടെ (49) മൃതദേഹമാണ് കുളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

കട്ടപ്പന നഗരസഭ 28ാം വാർഡ് കൈരളിപടിയിലെ കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് വിവരങ്ങൾ .

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഗൃഹനാഥനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോൾ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജിജിയുടെ വീടിന്റെ പിൻവശത്തുള്ള കുളത്തിൽ നിന്നും ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നും പറയുന്നുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കേളേജിലേക്ക് മാറ്റിയിട്ടുണ്ട്. ശേഷം കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Tags:    

Similar News