സ്കാനിംഗിനായി പോയി തിരികെ മുറിയിൽ വന്നപ്പോൾ ഒന്ന് പതറി; ആശുപത്രിയിൽ കവർച്ച; പണം നഷ്ടമായെന്ന് പരാതി; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ; ഇതൊക്കെ ക്രൂരതയെന്ന് ബന്ധുക്കൾ
By : സ്വന്തം ലേഖകൻ
Update: 2025-05-13 12:02 GMT
മലപ്പുറം: ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം മോഷണം പോയതായി പരാതി. അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മോഷണം നടന്നത്. രോഗിയുടെ മുറിയിൽ നിന്ന് 50000 രൂപ കവർന്നു എന്നാണ് പരാതി. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിനു പിന്നാലെയാണ് മുറിയിൽ മോഷണം നടന്നത്.
മോഷ്ട്ടാവെന്ന് സംശയിക്കുന്ന ആളിൻ്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പോലീസിൽ പരാതി നൽകി. രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ അടക്കാൻ കരുതി വച്ച പണമാണ് കവർന്നതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്.