തിരുവല്ലം പാലത്തിന് സമീപം നിയന്ത്രണം തെറ്റി എതിരെ വന്ന കാര്‍ ഗോവിന്ദന്റെ വാഹനത്തില്‍ ഇടിച്ചു; ആര്‍ക്കും പരിക്കില്ല; സിപിഎം സംസ്ഥാന സെക്രട്ടറി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2024-12-21 07:24 GMT
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിന് സമീപം നിയന്ത്രണം തെറ്റി എതിരെ വന്ന കാര്‍ ഗോവിന്ദന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സ്ഥിരം അപകട മേഖലയാണ് ഇത്. അശാസ്ത്രീയമായ ട്രാഫിക് സംവിധാനമാണ് ഇവിടെയുള്ളത്.
കാറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റിയതെന്നാണ് വിവരം. രാവിലെ കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്തെ റോഡുകളിലെ ബ്ലാക് സ്പോട്ടില്‍ പ്രധാന സ്ഥലമായ തിരുവല്ലത്തെ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തും.