നീലേശ്വരം വെടിക്കെട്ട് അപകടം: മുപ്പതുപേരെ കണ്ണൂര്‍ മിംമ്‌സില്‍ പ്രവേശിപ്പിച്ചു; മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

Update: 2024-10-29 05:46 GMT

കണ്ണൂര്‍: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ മുപ്പതുപേരെ കണ്ണൂര്‍ ചാലയിലെ ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷമില്‍, ശരത്ത്, വിഷ്ണു എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാരമായി പരുക്കേറ്റ ഷിബിന്‍ രാജ്, ബിജു, രതീഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. അഭിജിത്, ശര്‍മ, രാകേഷ്, സന്തോഷ്, വിനീഷ,് ബിപിന്‍, വൈശാഖ്, മോഹനന്‍, അശ്വന്ത്, മിഥുന്‍, അഅദിഷ്, ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാര്‍ത്ഥന, സുധീഷ്, പ്രീതി, വിന്യ, അതുല്‍ ടി വി, ഭവിക, സൗപര്‍ണിക, പദ്മനാഭന്‍, അനിത എന്നിവരാണ് മിംമ്‌സ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.

കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 30പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരില്‍ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18പേരുമാണ് ചികിത്സയിലുള്ളത്.

Tags:    

Similar News