'പുതിയ വീടിന് മുന്‍പിലും കൃഷിയിടത്തിലും വെക്കുന്ന പേക്കോലം പോലെ'; മന്ത്രി വി.എന്‍. വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

Update: 2025-11-16 08:43 GMT

കാസര്‍കോട്: ദേവസ്വം മന്ത്രി വി.എന്‍. വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന സമിതിയംഗം എ.വേലായുധന്‍. കോടിക്കണക്കിന് ഹിന്ദുക്കള്‍ ശബരിമല ദര്‍ശനം നടത്തുമ്പോള്‍ ശ്രീകോവിലിന് മുന്‍പില്‍ ഭക്തന്‍മാരെ മറച്ചുകൊണ്ട് ആജാനുബാഹുവായ, തടിമാടനായ വാസവന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ മറക്കുകയാണെന്നായിരുന്നു വേലായുധന്റെ വാക്കുകള്‍.

ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സമ്മേളനത്തിലായിരുന്നു ബി.ജെ.പി സംസ്ഥാന സമിതിയംഗം കൂടിയായ വേലായുധന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിലെ സ്ഥാനാര്‍ഥി കൂടിയാണ് വേലായുധന്‍.

പുതിയ വീടിന് മുന്‍പിലും കൃഷിയിടത്തിലും വെക്കുന്ന പേക്കോലം പോലെയാണ് മന്ത്രി ശബരിമലയില്‍ പെരുമാറിയതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. 'തികഞ്ഞ ധാര്‍ഷ്ട്യത്തോടെ, വ്രതമെടുക്കാതെ ഭരണകൂടത്തിന്റെ നെറികെട്ട പ്രതിനിധിയാണ് ദേവസ്വം മന്ത്രി. ഹിന്ദുക്ഷേത്രങ്ങളുടെ സ്ഥലം സര്‍ക്കാര്‍ കൈയേറിയിരിക്കുകയാണ്. മറ്റു മതങ്ങളുടെ സ്ഥലമാണെങ്കില്‍ ഇത് നടക്കില്ല,' വേലായുധന്‍ പറഞ്ഞു.

മതേതരത്വം എന്ന മയക്കുമരുന്നിന് അടിമയായി എല്ലാം സഹിച്ച് കഴിയുകയാണ് ഹിന്ദുസമൂഹം. അതുകൊണ്ട് സനാതന ധര്‍മത്തെ കാത്തുസൂക്ഷിക്കാന്‍ പൊളിറ്റിക്കല്‍ ഹിന്ദുവായി മാറാനുമുള്ള ചങ്കൂറ്റം കാണിക്കണമെന്നും എ. വേലായുധന്‍ പറഞ്ഞു.

പുതിയ വീടിന് മുന്‍പിലും കൃഷിയിടത്തിലും വെക്കുന്ന പേക്കോലം പോലെയാണ് മന്ത്രി ശബരിമലയില്‍ പെരുമാറിയത്. കോടിക്കണക്കിന് ഹിന്ദുക്കള്‍ ശബരിമല ദര്‍ശനം നടത്തുമ്പോള്‍ ശ്രീകോവിലിന് മുന്‍പില്‍ ഭക്തന്‍മാരെ മറച്ചുകൊണ്ട് ആജാനുബാഹുവായ, തടിമാടനായ വാസവന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ മറക്കുകയാണ്.

തികഞ്ഞ ധാര്‍ഷ്ട്യത്തോടെ വ്രതമെടുക്കാതെ ഭരണകൂടത്തിന്റെ നെറികെട്ട പ്രതിനിധിയാണ് ദേവസ്വം മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്ഷേത്രങ്ങളുടെ സ്ഥലം സര്‍ക്കാര്‍ കൈയേറിയിരിക്കുകയാണെന്നും മറ്റു മതങ്ങളുടെ സ്ഥലമാണെങ്കില്‍ ഇത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം എന്ന മയക്കുമരുന്നിന് അടിമയായി എല്ലാം സഹിച്ച് കഴിയുകയാണ് ഹിന്ദുസമൂഹം. അതുകൊണ്ട് സനാതന ധര്‍മത്തെ കാത്തുസൂക്ഷിക്കാന്‍ പൊളിറ്റിക്കല്‍ ഹിന്ദുവായി മാറാനുമുള്ള ചങ്കൂറ്റം കാണിക്കണം-അദ്ദേഹം പറഞ്ഞു.

Similar News