അഡ്വ: ബിനോയ് കുര്യന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
കണ്ണൂര്‍ :അഡ്വ: ബിനോയ് കുര്യന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പയ്യാവൂരില്‍ ഡിവിഷനില്‍ നിന്നും വിജയിച്ച യുഡിഎഫിലെ ജോര്‍ജ് ജോസഫ് എന്ന ബേബി തോലാനിയെ ഏഴിനെതിരെ 18 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ബിനോയ് കുര്യന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. കലക്ടര്‍ അരുണ്‍ കെ വിജയന്‍ വരണാധികാരിയായിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ് അഡ്വ: ബിനോയ് കുര്യന്‍. കലക്ടര്‍ അരുണ്‍ .കെ. വിജയന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു
പെരളശ്ശേരി ഡിവിഷനില്‍ നിന്നാണ് വന്‍ ഭൂരിപക്ഷത്തോടെ ബിനോയ് കുര്യന്‍ വിജയിച്ചത്. ഇരിട്ടി മണിക്കടവ് സ്വദേശിയാണ് അഡ്വ:ബിനോയ് കുര്യന്‍.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ , മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. പി. ദിവ്യ,അഡ്വ: ടി.കെ. രത്‌നകുമാരി , കാരായി രാജന്‍ വി.ശിവദാസന്‍ എം. പി. സിപിഎം ജില്ലാ സെക്രട്ടറി കെ .കെ . രാഗേഷ്, പി.ജയരാജന്‍, സിപിഐ ജില്ലാ സെക്രട്ടറി സി .പി .സന്തോഷ് കുമാര്‍ ടി .വി .രാജേഷ്, കെ. സുരേന്ദ്രന്‍ , പി.വി ഗോപിനാഥ് , വി .കെ . സനോജ് തുടങ്ങിയവര്‍ ബിനോയ് കുര്യനെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. ഭാര്യ കെ.ജെ. ബിന്‍സി , മക്കളായ ഡോണ്‍ കുര്യന്‍ ബിനോയ് , സിയോ ജോണ്‍ ബിനോയ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.