കണ്ണൂരിൽ ഞെട്ടിപ്പിക്കുന്ന അപകടം; ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; അബദ്ധത്തിൽ സംഭവിച്ചത് എന്ന് നിഗമനം

Update: 2026-01-22 12:27 GMT

കണ്ണൂര്‍: ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് ദാരുണ സംഭവം നടന്നത്. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് അപകടം നടന്നത്. ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിത ആണ് ദാരുണമായി മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News