ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് വന്നത് വ്യാജ ബോംബ് ഭീഷണി സന്ദേശം; കോഴിക്കോട് ജില്ലാ കോടതിയില്‍ ആശങ്ക മാറി
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയില്‍ വ്യാജ ഇമെയില്‍ സന്ദേശം. തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.സംശയാസ്പദമായി ഒന്നും തന്നെ പരിശോധനയില്‍ കണ്ടെത്താനായില്ല.
അലക്സ് പോള്‍ മേനോന്‍ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലില്‍ നിന്നാണ് ബോംബ് ഭീഷണി വന്നത്. നിരപരാധികള്‍ക്ക് നീതി ലഭിക്കാത്തപ്പോള്‍ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം. ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്ഫോടനത്തിന്റെ സമയം ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായിരിക്കുമെന്ന് എനിക്കറിയില്ല.ഒരു റിസ്‌ക് എടുക്കരുത് ഇതൊരു വ്യാജ ഭീഷണിയല്ല.കോടതി ജഡ്ജിയുടെ ചേമ്പറില്‍ 15 സയനയ്ഡ് വാതകം നിറച്ച വിഷ ബോംബുകള്‍ സ്ഫോടനം നടത്തും. ഇങ്ങനെയാണ് മെയിലില്‍ എഴുതിയിരിക്കുന്നത്.
ഇമെയില്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ തന്നെ കോടതിയിലെ ജീവനക്കാരി പോലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ ഭീക്ഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു