അയ്യനെ കാണാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും റെക്കോർഡ് വരുമാനം; ശബരിമലയിൽ കാണിയ്ക്കയായി ലഭിച്ചത് കോടികൾ; ഭക്തിസാന്ദ്രമായി സന്നിധാനം
By : സ്വന്തം ലേഖകൻ
Update: 2025-12-27 12:47 GMT
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാലത്ത് ശബരിമലയിൽ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും 332.77 കോടി രൂപയുടെ വരുമാനമാണ് സന്നിധാനത്ത് ലഭിച്ചത്. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് രാത്രി പരിസമാപ്തിയാകും.
കഴിഞ്ഞ വർഷം ലഭിച്ച 297.06 കോടി രൂപയിൽ നിന്ന് ഇത്തവണ വരുമാനം ഗണ്യമായി വർധിച്ചു. ആകെ വരുമാനത്തിൽ 83.17 കോടി രൂപ കാണിക്കയിനത്തിൽ ലഭിച്ചതാണ്.
ഇന്ന് ഉച്ചവരെ 30,56,871 തീർത്ഥാടകരാണ് ശബരിമലയിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് ഇതേസമയം 32,49,756 പേർ ദർശനം നടത്തിയിരുന്നു. തീർത്ഥാടകരുടെ എണ്ണത്തിൽ ഇത്തവണ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.