കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന് സൂചന: സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു

Update: 2025-11-16 04:12 GMT

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചയാണ് അഞ്ചു മണിയോടെയാണ് സംഭവം. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags:    

Similar News