നൂറ് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം; കോഴിക്കോട് യുവാവിന് കുത്തേറ്റു

നൂറ് രൂപയെ ചൊല്ലി സംഘര്‍ഷം; യുവാവിന് കുത്തേറ്റു

Update: 2025-11-16 03:24 GMT

കോഴിക്കോട്: നൂറ് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ രമേശനാണ് കുത്തേറ്റത്. കുത്തേറ്റ് പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറ് രൂപയെ ചൊല്ലുയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ശനിയാഴ്ച വൈകിട്ടോടെ കൂടെ ജോലിചെയ്യുന്ന ബന്ധുവും അദ്ദേഹത്തിന്റെ മരുമകനും ചേര്‍ന്ന് കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് രമേശന്‍ പറഞ്ഞു. കൂലി സംബന്ധമായ നൂറു രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

പുതുപ്പാടി പഞ്ചായത്ത് ബസാറില്‍ വച്ചാണ് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. തര്‍ക്കത്തിനിടെ രമേശന് കുത്തേല്‍ക്കുകയായിരുന്നു. തലയ്ക്കും കൈമുട്ടിനും പരിക്കേറ്റ രമേശനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    

Similar News