ഓപ്പറേഷന്‍ കമല നടത്താനില്ല; ബിജെപി കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2024-11-27 06:48 GMT

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ നേതൃത്വത്തിനെതിരേ അതൃപ്തി പ്രകടിപ്പിച്ച പാലക്കാട് ബിജെപി കൗണ്‍സിലര്‍മാരുമായി തുറന്ന ചര്‍ച്ച നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപ്പറേഷന്‍ കമല നടത്താനില്ല. നയംമാറ്റം വന്നാല്‍ എല്ലാവരെയും സ്വീകരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ടെ ആളുകളുടെ മനസില്‍ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. അത് മാറ്റത്തിന്റെ സൂചനയാണ്. സിപിഎമ്മിന്റേയും. ബിജെപിയുടെയും വോട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Tags:    

Similar News