ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പൂന്തുറയില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്തി ദാരുണമായി മരിച്ചു. വണ്ടിത്തട എസിഇ എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷവിദ്യാര്‍ഥിയും പാച്ചല്ലൂര്‍ മുനവര്‍ സ്‌കൂളിന് സമീപം മുഹമ്മദ് അഷറഫിന്റേയും സുമയ്യയുടെയും മകന്‍ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്. ആരിഫിന്റെ ബൈക്ക് മുന്നില്‍ പോവുകയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് വീഴുക ആയിരുന്നു,
മണക്കാട് അമ്പലത്തറ റൂട്ടില്‍ കമലേശ്വരം ആമിന എന്റര്‍പ്രൈസിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. പാച്ചല്ലൂരിലെ വീട്ടില്‍നിന്ന് നഗരത്തിലേക്ക് പോവുകായിരുന്നു യുവാവെന്ന് പോലീസ് പറഞ്ഞു.
സംഭമറിഞ്ഞ് പൂന്തുറ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരങ്ങള്‍: റിസ്വാന്‍, അഫ്‌സല്‍.