കണ്ണൂര്‍ കതിരൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
കണ്ണൂര്‍ കതിരൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
By : സ്വന്തം ലേഖകൻ
Update: 2026-04-05 17:30 GMT
കണ്ണൂര്‍: കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിപിഎം പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം.