എക്‌സൈസ് സംഘത്തെ കണ്ടുഭയന്ന് തൂതപ്പുഴയിലേക്ക് ചാടി; രണ്ടു വിദ്യാര്‍ത്ഥികളില്‍ ഒരാളെ കാണാതായി; തെരച്ചില്‍ തുടരുന്നു

എക്‌സൈസ് സംഘത്തെ കണ്ടുഭയന്ന് തൂതപ്പുഴില്‍ ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി

Update: 2024-09-07 12:33 GMT

എക്‌സൈസ് സംഘത്തെ കണ്ടുഭയന്ന് തൂതപ്പുഴയിലേക്ക് ചാടി; രണ്ടു വിദ്യാര്‍ത്ഥികളില്‍ ഒരാളെ കാണാതായി; തെരച്ചില്‍ തുടരുന്നുപാലക്കാട്: എക്‌സൈസ് സംഘത്തെ കണ്ടുഭയന്ന് തൂതപ്പുഴില്‍ ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് കുലുക്കല്ലൂര്‍ ആനക്കല്‍ പ്രദേശത്ത് ചെര്‍പ്പുളശ്ശേരി പൊലീസും അഗ്‌നിരക്ഷാസേനയും എക്സൈസും തെരച്ചില്‍ തുടരുകയാണ്. വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുദ്ദീന്റെ മകന്‍ സുഹൈറുദ്ദീനെയാണ് പുഴയില്‍ കാണാതായത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. എക്സൈസ് സംഘത്തെകണ്ട് ചിതറിയോടിയവരില്‍ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ രണ്ടുപേര്‍ തൂതപ്പുഴയില്‍ ചാടുകയായിരുന്നു. നീന്തി രക്ഷപ്പെട്ട് രാത്രി 10 മണിയോടെ വീട്ടിലെത്തിയ കൂട്ടുകാരന്‍ തന്നോടൊപ്പം പുഴയില്‍ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് വരെ നടത്തിയ തെരച്ചിലില്‍ സുഹൈറുദ്ദീനെ കണ്ടെത്താനായിട്ടില്ല.

Tags:    

Similar News