വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം; പനങ്ങാട് സ്വദേശി കസ്റ്റഡിയില്‍

കെഎസ്ഇബി ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം

Update: 2024-09-10 16:57 GMT

വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം; പനങ്ങാട് സ്വദേശി കസ്റ്റഡിയില്‍കൊച്ചി: എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാര്‍ക്ക് വീട്ടുടമയുടെ ക്രൂര മര്‍ദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബില്‍ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡല്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. ലൈന്‍മാന്‍ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാന്‍ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകര്‍ന്നു. ഇരുവരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചതും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമടക്കമുളള വകുപ്പുകള്‍ ചുമത്തി ജൈനിക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. ജൈനിയുടെ പേരില്‍ സമാനമായ പരാതികള്‍ മുന്‍പും ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.

Tags:    

Similar News