കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചു കയറി കേടുപാടുകള്‍ വരുത്തിയ യുവാവ് പിടിയില്‍
കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചു കയറി കേടുപാടുകള്‍ വരുത്തി
Update: 2024-09-21 15:25 GMT
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചുകയറി കേടുപാടുകള്‍ വരുത്തിയ കേസിലെ പ്രതിയായ യുവാവ് പിടിയില്‍. അരൂക്കുറ്റി തൊട്ടുചിറ വീട്ടില്‍ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ടൗണ്‍ ടു ടൗണ്‍ കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കയറിയ യുവാവ് വയറിങ് വലിച്ച് പൊട്ടിക്കുകയും ലൈറ്റുകളുടെ സ്വിച്ചുകളും മറ്റുപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.