വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

Update: 2024-09-21 16:59 GMT

വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍തിരുവല്ല: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ്രൈഡ ഡേ ദിനത്തില്‍ നിരണം സ്വദേശിയായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. നിരണം കാട്ടുനിലം മാന്ത്രയില്‍ വീട്ടില്‍ എം.കെ. ബൈജു (42) ആണ് ബുധനാഴ്ച രാവിലെ 10 മണിയോടെ പിടിയിലായത്. 36 കുപ്പികളായി വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലനടിയില്‍ ചാക്ക് കെട്ടില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബിവറേജസ് ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും വാങ്ങി സൂക്ഷിക്കുന്ന വില കുറഞ്ഞ മദ്യം ്രൈഡ ഡേ ദിനങ്ങളില്‍ അടക്കം അമിത വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത് എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.രാജേന്ദ്രന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.ബിജു, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ.സുരേഷ്, വി.രതീഷ്, സുമോദ് കുമാര്‍, ആര്‍.രാജിമോള്‍, എന്‍.വിജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News